Mbuemo

മാഞ്ചസ്റ്റർ യുണൈറ്റഡ് എംബ്യൂമോയെ സ്വന്തമാക്കാൻ പുതിയ ബിഡ് സമർപ്പിച്ചു



മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെൻ്റ്ഫോർഡ് താരം ബ്രയാൻ എംബ്യൂമോയെ സ്വന്തമാക്കാൻ വീണ്ടും ശ്രമം തുടങ്ങി. ക്ലബ്ബുകൾ തമ്മിൽ നേരിട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. യുണൈറ്റഡ് പുതിയ 60 മില്യൺ വരുന്ന ബിഡ് സമർപ്പിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.


നേരത്തെ, 45 ദശലക്ഷം പൗണ്ടും 10 ദശലക്ഷം പൗണ്ട് ആഡ്-ഓണുകളും ഉൾപ്പെടെയുള്ള യുണൈറ്റഡിൻ്റെ ആദ്യത്തെ 55 ദശലക്ഷം പൗണ്ടിന്റെ ഓഫർ ബ്രെൻ്റ്ഫോർഡ് നിരസിച്ചിരുന്നു. കുഞ്ഞ്യക്ക് നൽകിയ മൂല്യത്തിന് അടുത്തുള്ള തുക നൽകാനാണ് യുണൈറ്റഡ് തയ്യാറെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 60 ദശലക്ഷം പൗണ്ട് (55 ദശലക്ഷം പൗണ്ട് upfront + 5 ദശലക്ഷം പൗണ്ട് ആഡ്-ഓണുകൾ) ആയിരിക്കും പുതിയ ഓഫർ.


എംബ്യൂമോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിലെ മറ്റ് മുൻനിര ക്ലബ്ബുകളുടെ താൽപ്പര്യങ്ങൾ നിരസിച്ച് ഓൾഡ് ട്രാഫോർഡിലേക്ക് മാറാൻ താരം സമ്മതം മൂളിയതായും വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. താരത്തിന് അഞ്ച് വർഷത്തെ കരാറിൽ ഏകദേശം 200,000 പൗണ്ട് പ്രതിവാരം ശമ്പളം ലഭിക്കുമെന്നാണ് സൂചന.


Exit mobile version