Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി ഭയാനകം എന്ന് എവ്ര

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓർത്ത് തനിക്ക് പേടിയുണ്ട് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പാട്രിസ് എവ്ര. മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെയും എ സി മിലാനെയും ആഴ്സണലിനെയും പോലെ ആവുകയാണെന്നും. ഈ ക്ലബുകൾ ഒക്കെ വർഷങ്ങളായി പഴ പ്രതാപം പറഞ്ഞു നിൽക്കുകയാണെന്നും യുണൈറ്റഡിനും ഇപ്പോൾ ആ അവസ്ഥയാണ് വരാൻ പോകുന്നത് എന്നും എവ്ര പറഞ്ഞു‌.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. താൻ ഇടക്കിടെ ക്ലബ് സന്ദർശിക്കാറുണ്ട്. താരങ്ങളെ ഒക്കെ പ്രചോദിപ്പിക്കാറുമുണ്ട്. എന്നാൽ ഈ താരങ്ങളോടൊക്കെ ഉള്ള ബഹുമാനം വെച്ച് തന്നെ കൊണ്ട് ചോദിക്കട്ടെ, ഈ താരങ്ങളിൽ എത്ര പേർക്ക് റയൽ മാഡ്രിഡിന്റെയോ ബാഴ്സലോണയുടെയോ ആദ്യ ഇലവനിൽ കളിക്കാൻ പറ്റും. എവ്ര ചോദിക്കുന്നു. താൻ ഒമ്പതു കൊല്ലം മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിട്ടുണ്ട്. അതിൽ ഏഴു കൊല്ലത്തോളം രണ്ട് മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ട ഓർമ്മ തനിക്ക് ഇല്ലാ എന്നും എവ്ര പറഞ്ഞു. സ്കൈ സ്പോർട്സിന് നൽകിയ ഇന്റർവ്യൂവിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് രൂക്ഷ വിമർശനം എവ്ര നടത്തിയത്.

Exit mobile version