പ്രീ സീസൺ ഫ്രണ്ട്ലിയിൽ ബയേൺ മ്യൂണിക്കും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും

- Advertisement -

പ്രീ സീസൺ ഫ്രണ്ട്ലിയിൽ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും മൂന്നു തവണ യൂറോപ്പ്യൻ ചാമ്പ്യന്മാരായിട്ടുള്ള ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും. ജർമ്മനിയിലെയും ഇംഗ്ലണ്ടിലെയും വമ്പൻ ക്ലബ്ബുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഫുട്ബോൾ ആരാധകരിൽ ആവേശമുയർത്തിയിട്ടുണ്ട്. ആഗസ്റ്റ് അഞ്ചിനാണ് മത്സരം നടക്കുക. അലയൻസ് അറീനയിൽ വെച്ചായിരിക്കും മൗറീഞ്ഞ്യോയുടെ യുണൈറ്റഡും നിക്കോ കൊവാച്ചിന്റെ ബയേണും ഏറ്റുമുട്ടുക.

മോടിപിടിപ്പിച്ച അലയൻസ് അറീനയുടെ പുതിയ വേർഷൻ ബയേൺ ആരാധകർക്ക് കാണാൻ സാധിക്കും. ചുവപ്പും വെളുപ്പും നിറത്തിൽ അലങ്കരിച്ചതാണ് പുതിയ സ്റാൻഡ്സ്. ഇതിനു പുറമെ ബയേൺ ആരാധകരുടെ ഗ്രാഫിറ്റി ആർട്ട് വർക്കുകളും സ്റേഡിയത്തിലുണ്ടാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement