Site icon Fanport

മലൂദയെ പുറത്താക്കി സ്വിസ് ക്ലബ്, താരം അറിഞ്ഞത് ട്വിറ്ററിൽ നിന്ന്

മുൻ ഡൽഹി ഡൈനാമോസ് താരം ഫ്ലോറൻറ് മലൂദയെ പുറത്താക്കിയത് താരം അറിഞ്ഞത് ട്വിറ്ററിലൂടെ. സ്വിസ് ലീഗിൽ കളിക്കുന്ന എഫ്.സി സുറിച്ചാണ് മലൂദയുമായുള്ള കരാർ പരസ്പര ധാരണ വഴി അവസാനിപ്പിച്ച കാര്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എന്നാൽ അതിന്റെ താഴെ മലൂദ തന്നെയാണ് താൻ ഇതൊന്നും താൻ അറിഞ്ഞില്ലെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തത്.

രണ്ടു മാസം മാത്രം മുൻപാണ് പരിശീലക സഹായിയായി മലൂദ എഫ്.സി സൂറിച്ചിൽ എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടു സീസണിൽ ഡൽഹിക്ക് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് ഫ്ലോറെൻറ് മലൂദ. ഫ്രാൻസിന്റെ കൂടെ ലോകകപ്പും ചെൽസിയുടെ കൂടെ പ്രീമിയർ ലീഗും എഫ്.എ കപ്പും ചാമ്പ്യൻസ് ലീഗ് കിരീടവും താരം നേടിയിട്ടുണ്ട്.

Exit mobile version