Site icon Fanport

മാൾഡീവ്സിന്റെ ഗോൾ വല നിറച്ച് ഇന്ത്യ!! 8 ഗോളടിച്ച് U16 സാഫ് കപ്പ് ഫൈനലിൽ

അണ്ടർ 16 സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ മാൽഡീവ്സിന്റെ ഗോൾ വലനിറച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. എതിരില്ലാത്ത എട്ടു ഗോളുകൾക്ക് ആണ് ഇന്ത്യ വിജയിച്ചത്. 22ആം മിനുട്ടിൽ വിശാൽ യാദവിന്റെ ഗോളിലാണ് ഇന്ത്യ ഗോളടി തുടങ്ങിയത്‌. 36ആം മിനുട്ടിൽ മുഹമ്മദ് കെയ്ഫ് ലീഡ് ഇരട്ടിയാക്കി.

Picsart 23 09 08 16 19 15 138

രണ്ടാം പകുതിയിൽ ഇന്ത്യ തീർത്തും അറ്റാക്കിലേക്ക് മാറി. 53ആം മിനുട്ടിൽ ലെവിസിന്റെ വക മൂന്നാം ഗോൾ വന്നു. ഐബർലോംഗ് ആണ് നാലാം ഗോൾ നേടിയത്‌. പിറലകെ മൻബ, മാൽഗിയാങ്, അർബാഷ് എന്നിവരും ഗോൾ നേടി.അർബാഷും ഐബർലോങും രണ്ട് ഗോൾ വീതമാണ് നേടിയത്‌. ഫൈനലിൽ ബംഗ്ലാദേശോ പാകിസ്താനോ ആകും ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളും നേരത്തെ ഇന്ത്യ വിജയിച്ചിരുന്നു.

Exit mobile version