ഗോളുമായി വി പി സുഹൈറും ജോബി ജസ്റ്റിനും, ഈസ്റ്റ് ബംഗാളിന് അഞ്ചാം ജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മലയാളി താരങ്ങൾ കസറിയ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റെയിൽവേ എഫ് സിയെ പരാജയപ്പെടുത്തി. ഈസ്റ്റ് ബംഗാളിനു വേണ്ടി കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ആദ്യമായി സ്റ്റാർട്ട് ചെയ്ത് ജോബി ജസ്റ്റിൻ അരങ്ങേറ്റം ഗോളുമായി അഘോഷിച്ചപ്പോൾ ഇരട്ട ഗോളുമായി ഒപ്പം വി പി സുഹൈറും ചേർന്നു.

ലീഗിലെ ഒന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളും അവസാന സ്ഥാനത്തുള്ള റെയിൽവേ എഫ് സിയും തമ്മിലുള്ള പോരാട്ടമായിരുന്നു ഇന്ന് നടന്നത്. കളിയുടെ രണ്ടാം മിനുട്ടിൽ തന്നെ ജോബി ജസ്റ്റിൻ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ജോബിയുടെ ഗോളിന് റെയിൽവേ എഫ് സി ഗോൾകീപ്പറിന്റെ സഹായം കൂടി ഉണ്ടായിരുന്നു.

രണ്ടാം പകുതിയിലാണ് വി പി സുഹൈറിന്റെ ഗോളുകൾ പിറന്നത്. ആദ്യ മത്സരത്തിൽ റെയിൻബോയ്ക്കെതിരെ ഹാട്രിക്ക് അടിച്ചതിനു ശേഷം ഇന്നാണ് വി പി സുഹൈർ വീണ്ടും ലക്ഷ്യം കാണുന്നത്. 67ആം മിനുട്ടിൽ ജോബി ജസ്റ്റിന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയപ്പോൾ റീബൗണ്ട് ചെയ്ത് സുഹൈർ ഗോളാക്കി മാറ്റുകയായിരുന്നു. 78ആം മിനുട്ടിൽ പ്രകാശ് സർകാറിന്റെ പാസിൽ നിന്ന് സുഹൈർ കളിയിലെ തന്റെ രണ്ടാം ഗോളും ലീഗിലെ തന്റെ അഞ്ചാം ഗോളും കണ്ടെത്തി.

അഞ്ചു മത്സരങ്ങളിൽ അഞ്ചു വിജയവുമായി 15 പോയന്റോടെ ഈസ്റ്റ് ബംഗാൾ ആണ് ലീഗിൽ ഇപ്പോൾ ഒന്നാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലീഡ് ബംഗ്ലാദേശിനു, ഓസ്ട്രേലിയ 217 റണ്‍സിനു ഓള്‍ഔട്ട്
Next articleഫിഫാ ലോകകപ്പ്, കൊച്ചിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു