മലപ്പുറം ജില്ലാ എഫ് ഡിവിഷൻ ലീഗ്‌ ഫുട്ബോൾ മഞ്ചേരി എസ്.പി.സി അക്കാദമിയ്ക്ക് ജയം

മഞ്ചേരി: എൻ.എസ്.കോളേജ് മൈതാനത്ത് നടന്നു വരുന്ന മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ എഫ്.ഡിവിഷൻ ഫുട്ബോൾ ലീഗ് ടൂർണ്ണമെന്റിൽ ഇന്ന് (06-02-2019)നടന്ന മത്സരങ്ങളിൽ സ്പോർട്സ് പ്രൊമോഷൻ കൗൺസിൽ (SPC) അക്കാദി മഞ്ചേരി ഒന്നിനെതിരെ രണ്ട് (2-1) ഗോളുകൾക്ക് ലോയൽ ക്ലബ്ബ് ചെമ്മാടിനെ പരാജയപ്പെടുത്തി.


രണ്ടാം മത്സരത്തിൽ തൃപ്പനച്ചിയും സ്പോർട്സ് ഡവലപ്മെന്റ് സൊസൈറ്റിയും കാവനൂർ ഫുട്ബോൾ അക്കാദമിയും ഒരോ ഗോളുകൾ വീതമടിച്ച് (1-1) സമനിലയിൽ പിരിഞ്ഞു.


ഇതോടെ തൃപ്പനച്ചി പോയിന്റ് ടേബിളിൽ ഒന്നാംമതായി മറ്റന്നാൾ ഇതേ മൈതാനത്ത് നടക്കാനിരിയ്ക്കുന്ന ജില്ലാ എഫ്.ഡിവിഷൻ ജേതാക്കളെ നിർണ്ണയിക്കുന്ന ഫൈനൽ മത്സരത്തിന് യോഗ്യത നേടി. ഫൈനലിൽ തൃപ്പനച്ചി നേരത്തെ പെരിന്തൽമണ്ണയിൽ നടന്ന എഫ്.ഡിവിഷൻ ഒന്നാം ഗ്രൂപ്പ് മത്സരങ്ങളിലെ ജേതാക്കളായ യുണൈറ്റഡ് എഫ്.സി മുനമ്പത്ത് മലപ്പുറവുമായി മത്സരിയ്ക്കും.

Exit mobile version