Site icon Fanport

മലപ്പുറം ജില്ലാ ഇ ഡി വിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം

മലപ്പുറം ജില്ലാ ഇ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് വണ്ടൂർ വി എം സി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി.
മലപ്പുറം ജില്ലയിലെ എഴ് പ്രമുഖ ടീമുകളായ വൈ എഫ് സി മമ്പാട്, വൈ എസ് സി എടരിക്കോട്, ഏറനാട് എഫ് എഫ് സി മഞ്ചേരി, വൈ എഫ് എഫ് സി അകമ്പാടം, റേഞ്ച് റോവേർസ് തിരൂർ, റോയൽ ട്രാവൽസ് എഫ് സി മലപ്പുറം, ന്യൂകാസിൽ കൊട്ടപ്പുറം എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.

ഇന്ന് നടന്ന മത്സരത്തിൽ വൈ എഫ് സി മമ്പാടും വൈ എസ് സി എടരിക്കോടും 1-1 എന്ന സമനിലയിൽ പിരിഞ്ഞു. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം വി എം സി ഹയർ സെക്കന്ററി സ്കൂളിന്റെ പിടിഎ പ്രസിഡന്റ് ശ്രീ. സിറാജുദീൻ നിർവഹിച്ചു. മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേക്ഷൻ പ്രസിഡന്റ് പ്രഫ. പി. അഷറഫ് , ഹോണ. സെക്രട്ടറി ഡോ. പി. എം. സുധീർ കുമാർ എന്നിവർ പങ്കെടുത്തു.

നാളെ രാവിലെ 7.00ന് YSC എടരിരിക്കോട് ഏറനാട് എഫ് എഫ് സി മഞ്ചേരിയുമായും, 8.30ന് റോയൽ ട്രവൽസ് എഫ് സി മലപ്പുറം വൈ എഫ് സി മമ്പാടുമായും ഏറ്റുമുട്ടും.

Exit mobile version