മലപ്പുറം ഡി എഫ് എ, മികച്ച കളിക്കാരനുള്ള പുരസ്കാരം പി ഉസ്മാന്

- Advertisement -

മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഈ വർഷത്തെ മികച്ച സീനിയർ താരത്തിനുള്ള പുരസ്കാര ജേതാവായി ഉസ്മാൻ പിയെ തിരഞ്ഞെടുത്തു. കേരള ഫുട്ബോൾ ടീമിനു വേണ്ടിയും എസ് ബി ഐക്കു വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് ഉസ്മാനെ ഈ നേട്ടത്തിന് അർഹനാക്കിയത്.

സന്തോഷ് ട്രോഫിയിൽ കിരീടത്തിനടുത്ത് വരെ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് ക്യാപ്റ്റൻ കൂടിയായ ഉസ്മാനായിരുന്നു. എസ് ബി ഐയെ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോകുലത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരാക്കുന്നതിലും ഉസ്മാന്റെ പങ്കു വലുതായിരുന്നു. ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടു ഹാട്രിക്കുകളടക്കം നാലു കളികളിൽ നിന്ന് ഏഴു ഗോളുകളാണ് ഉസ്മാൻ എസ് ബി ഐക്കു വേണ്ടി അടിച്ചു കൂട്ടിയത്.

ജുലൈ എട്ടിന് മലപ്പുറത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement