മലപ്പുറം സി ഡിവിഷൻ കിരീടം സാറ്റ് തിരൂരിന്

മലപ്പുറം ജില്ല സി ഡിവിഷൻ ലീഗ് കിരീടം സാറ്റ് തിരൂർ സ്വന്തമാക്കി. ഇന്നലെ മങ്കട എഫ് സി യെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് സാറ്റ് ചാമ്പ്യന്മാരായത്. ജുനൈദും ഉനൈസുമാണ് സാറ്റിനായു ഇന്നലെ ഗോളുകൾ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ മത്സരങ്ങളുൻ വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായായിരുന്നു സാറ്റിന്റെ ഫൈനലിലേക്കുള്ള വഴി.
ഫൈനലിൽ ഉൾപ്പെടെ ചാമ്പ്യൻഷിപ്പിൽ 6 മത്സരങ്ങളിലായി 22 ഗോളുകൾ അടിച്ച സാറ്റ് വെറും ഒരു ഗോൾ മാത്രമെ വഴങ്ങിയുട്ടുള്ളൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial