Site icon Fanport

മലപ്പുറത്ത് അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ അക്കാദമികളിലേക്ക് ട്രയൽസ്

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മഞ്ചേരി പയ്യനാട് ജില്ലാ സ്പോർട്സ് കോംപ്ലക്സ് & ഫുട്ബോൾ അക്കാദമി സ്റ്റേഡിയത്തിൽ അത്ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ എന്നീ കായിക ഇനങ്ങൾക്ക് ട്രെയിനിങ് അക്കാദമികൾ തുടങ്ങാൻ ഉദ്ദേശിക്കുന്നു. ഈ വർഷം 5ആം ക്ലാസിലും 6ആം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന 14 വയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് അക്കാദമികൾ തുടങ്ങുന്നത്.

അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് 2019 ഡിസംബർ 27ആം തീയതി വെള്ളിയാഴ്ച നടത്തുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ കളിക്കാൻ ആവശ്യമായ കിറ്റും വയസ്സ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും ഒരു കോപ്പി ഫോട്ടോയും സഹിതം 27.12.2019ന് രാവിലെ 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതാണെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.

Exit mobile version