Picsart 24 03 19 20 46 59 933

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 18കാരൻ കോബി മൈനൂ ഇംഗ്ലണ്ട് ടീമിൽ!!

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം കോബി മൈനൂ ഇംഗ്ലണ്ട് ദേശീയ ടീമിൽ ഇടം നേടി. ഇന്ന് സൗത്ത് ഗേറ്റ് മൈനൂവിനെ കൂടെ സീനിയർ സ്ക്വാഡിലേക്ക് ചേർത്തു. ഇതാദ്യമായാണ് താരം ഇംഗ്ലണ്ട് സീനിയർ ടീമിൽ എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി നടത്തുന്ന മികച്ച പ്രകടനങ്ങളാണ് താരത്തെ ഇംഗ്ലണ്ട് ടീമിലേക്ക് എത്തിച്ചത്.

18 വയസുകാരൻ ഇംഗ്ലീഷ് അണ്ടർ 21 സ്ക്വാഡിൻ്റെ ഭാഗമായിരുന്നു, എന്നാൽ ഗാരെത് സൗത്ത്ഗേറ്റിൻ്റെ താരത്തെ സീനിയർ ടീമിലേക്ക് ഉൾപ്പെടുത്താൻ ഇന്ന് തീരുമാനം എടുത്തു.

ബ്രസീലിനും ബെൽജിയത്തിനുമെതിരായ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുന്നോടിയായി താരം ഇന്ന് സ്ക്വാഡിനൊപ്പം ചേർന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മൈനു മുമ്പ് ഇംഗ്ലണ്ട് U17, ഇംഗ്ലണ്ട് U19 ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Exit mobile version