Site icon Fanport

“മദ്യപാനം വിദാലിന്റെ ദൗർബല്യം”

ചിലിയൻ താരം വിദാലിന്റെ വലിയ ദൗർബല്യമാണ് മദ്യപാനം എന്ന് ഇറ്റാലിയൻ സെന്റർ ബാക്ക് കിയലിനി. യുവന്റസിൽ വിദാൽ കളിച്ചിരുന്ന കാലത്ത് താരത്തിന്റെ മദ്യപാനം ടീമിനാകെ പ്രശ്നമായിരുന്നു എന്നും കിയെലിനി പറഞ്ഞു. ഒരു സാധാരണ മനുഷ്യൻ കുടിക്കേണ്ടതിലും കൂടുതൽ വിദാൽ അധിക സമയത്തും കുടിച്ചിരുന്നു എന്നും അത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും കിയെല്ലിനി പറഞ്ഞു.

ഒരിക്കൽ അമേരിക്കയിൽ ടൂർ പോയപ്പോൾ മദ്യപിച്ച് ബോധം കെട്ട വിദാലിനെ ബലം പ്രയോഗിച്ച് ഹോട്ടലിൽ നിന്ന് കൊണ്ടു വരേണ്ടി വന്നു എന്നും കിയെലിനി പറഞ്ഞു. പരിശീലകൻ കോണ്ടെ അന്ന് രോഷം കാരണം വിദാലിനെ ടീമിൽ നിന്ന് പുറത്താക്കിയെന്നും കിയെലിനി പറഞ്ഞു.

Exit mobile version