മധ്യഭാരത് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് തകർപ്പൻ വിജയം. ഗ്രൂപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ മധ്യഭാരതിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത അറു ഗോളുകൾക്കാണ് വിജയിച്ചത്. ഷൈബർലോങിന്റെ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയത്തിന് ബലമായത്.

16, 38,54 മിനുട്ടുകളിൽ ആയിരുന്നു ഷൈബർലോങിന്റെ ഹാട്രിക്ക്. ബ്ലാസ്റ്റേഴ്സിനായി സഹൽ അബ്ദുക് സമദ് ഇരട്ട ഗോളുകളും നേടി. അനന്ദു മുരളിയാണ് മറ്റൊരു സ്കോറർ. മൂന്ന് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിജയമാണിത്. ഏപ്രിൽ 12ന് എസി കേരളയ്ക്കെതിരെ ആണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവി പി സുഹൈർ ഈസ്റ്റ് ബംഗാളിൽ നിന്ന് ഗോകുലം എഫ് സിയിലേക്ക്
Next articleസ്മിത്തിനു ഒരു മത്സരത്തില്‍ നിന്ന് വിലക്ക്