Site icon Fanport

മാഡിസൻ ഇംഗ്ലണ്ട് സ്‌കോഡിൽ നിന്ന് പിന്മാറി

ലെസ്റ്റർ സിറ്റിയുടെ മധ്യനിര താരം ജെയിംസ് മാഡിസൻ ഇംഗ്ലണ്ട് സ്‌കോടിൽ നിന്ന് പിന്മാറി. അസുഖം ബാധിച്ചതോടെയാണ് താരം യൂറോ യോഗ്യത മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് പിന്മാറിയത്. താരത്തിന് പകരം ഒരാളെ ടീമിൽ ഉൾപ്പെടുത്തില്ല എന്ന് ഇംഗ്ലണ്ട് ടീം അധികൃതർ വ്യക്തമാക്കി.

ഇംഗ്ലണ്ട് ടീമിനായി അരങ്ങേറ്റം നടത്തുക എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി താരത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും. ഈ സീസണിൽ ലെസ്റ്ററിനായി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് താരത്തെ ഇംഗ്ലണ്ട് സ്‌കോടിൽ ഉൾപ്പെടുത്തിയത്. ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ ടീമുകൾക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ യോഗ്യത മത്സരങ്ങൾ.

Exit mobile version