Picsart 23 05 17 02 36 50 420

സണ്ടർലാന്റിനെ തോൽപ്പിച്ച് ലൂറ്റൺ ടൗൺ പ്ലേ ഓഫ് ഫൈനലിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടാൻ ലൂറ്റൺ ടൗണിന് ഇനി ഒരു വിജയം കൂടെ മതി. ഇന്ന് നടന്ന ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് രണ്ടാം പാദ സെമിയിൽ സണ്ടർലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിക്കാൻ ലൂറ്റൺ ടൗണിന് ആയി. ആദ്യ പാദത്തിൽ 2-1ന് സണ്ടർലാന്റ് വിജയിച്ചിരുന്നു‌. അഗ്രിഗേറ്റ് സ്കോറിൽ 3-2നാണ് ലൂറ്റൺ ടൗണിന്റെ വിജയം. ഇതോടെ വെംബ്ലിയിൽ വെച്ച് നടക്കുന്ന പ്ലേ ഓഫ് ഫൈനലിന് ലൂറ്റൺ യോഗ്യത നേടി.

ഇന്ന് ഹോം ഗ്രൗണ്ടിൽ മികച്ച ഫുട്ബോൾ തന്നെ ലൂറ്റൺ കളിച്ചു. 10ആം മിനുട്ടിൽ ഗബെ ഓഷോയുടെ ഫിനിഷിൽ ലൂറ്റന്റെ ആദ്യ ഗോൾ. ഇതോടെ അഗ്രിഗേറ്റ് സ്കോർ 2-2 എന്നായി. 43ആം മിനുട്ടിൽ ലോക്കിയെറിന്റെ ഹെഡറിലൂടെലൂടെ ലൂടൺ രണ്ടാം ഗോളും നേടി.ഇതോടടെ 2-0ന്റെ വിജയം അവർ ഉറപ്പാക്കി. അഗ്രുഗേറ്റ് സ്കോർ 3-2.

നാളെ രണ്ടാം പ്ലെ ഓഫ് സെമിയുടെ രണ്ടാം പാദത്തിൽ മിഡിൽസ്ബ്രോയും കൊവെൻട്രി സിറ്റിയും ഏറ്റുമുട്ടും.

Exit mobile version