സ്പെയിൻ വേണ്ട, ലൂകാസ് ഹെർണാണ്ടസ് ഫ്രാൻസിന് കളിക്കും

- Advertisement -

അത്ലറ്റിക്കോ മാഡ്രിഡ് യുവ ഫുൾബാക്ക് ലൂകാസ് ഹെർണാണ്ടസ് ഫ്രാൻസിനു വേണ്ടി കളിക്കാൻ തീരുമാനിച്ചു. നേരത്തെ സ്പെയിനു കളിക്കാനാണ് തനിക്ക് ആഗ്രഹം എന്ന് ലൂകാസ് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഫ്രാൻസ് പരിശീലകൻ ഡിദിർ ദെസ്ചാമ്പ്സ് ലൂകാസിനെ ഫ്രഞ്ച് ടീമിൽ ഉൾപ്പെടുത്തിയതോടെയാണ് താരത്തിന്റെ മനം മാറിയത്.

ഫ്രാൻസിലാണ് തനിക്ക് ലോകകപ്പ് കളിക്കാൻ ഏറ്റവും കൂടുതൽ സാധ്യത എന്ന് മനസ്സിലാക്കിയാണ് ലൂകാസിന്റെ ഇപ്പോഴത്തെ തീരുമാനം. ഈ മാസം അവസാനം ലൂകാസ് ഫ്രാൻസിനായി അരങ്ങേറ്റം കുറിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement