
പ്രീസീസൺ ടൂറിലെ രണ്ടാം മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. റിയൽ സാൾട്ലേക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു മൗറിഞ്ഞോയും സംഘവും വിജയിച്ചു കയറിയത്. മാഞ്ചസ്റ്ററിനു വേണ്ടി ലുകാകു തന്റെ ആദ്യ ഗോൾ കണ്ടെത്തി എന്നതായിരുന്നു ഇന്നത്തെ മത്സരത്തിലെ പ്രത്യകത.
Off the mark! 💯 #MUTOUR pic.twitter.com/DSh09dKUSI
— Manchester United (@ManUtd) July 18, 2017
മത്സരത്തിന്റെ 24ആം മിനിറ്റിൽ ആയിരുന്നു മാഞ്ചസ്റ്ററിനെ ഞെട്ടിച്ച ഗോൾ പിറന്നത്. പക്ഷെ മിനിറ്റുകൾക്കകം ഹെൻറിക് മിഖിതര്യനിലൂടെ മാഞ്ചസ്റ്റർ സമനില ഗോൾ നേടി.38ആം മിനിറ്റിൽ ആയിരുന്നു ലുകാകുവിന്റെ ഗോൾ പിറന്നത്. പുതിയ 11 പേരെ ഇറക്കിയാണ് മൗറിഞ്ഞോ രണ്ടാം പകുതി തുടങ്ങിയത്. പക്ഷെ 68ആം മിനിറ്റിൽ അന്റോണിയോ വലൻസിയക്ക് റെഡ് കാർഡ് ലഭിച്ചു പുറത്തു പോവേണ്ടി വന്നതനിനാൽ 10പെരുമായാണ് യുണൈറ്റഡ് മത്സരം പൂർത്തിയാക്കിയത്.
ജൂലൈ 20നു മാഞ്ചസ്റ്റർ സിറ്റിയുമായാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial