Picsart 23 04 22 02 54 25 886

ലുകാകുവിന്റെ അപ്പീൽ തള്ളി, യുവന്റസിന് എതിരെ കളിക്കില്ല

കോപ്പ ഇറ്റാലിയ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ യുവന്റസിനെതിരെ ചുവപ്പ് കാർഡ് വാങ്ങിയ റൊമേലോ ലുക്കാക്കുവിന്റെ അപ്പീൽ പരാജയപ്പെട്ടു. പെനാൽറ്റി അടിച്ച ശേഷം, യുവന്റസ് ആരാധകരെ പ്രകോപിപ്പിച്ചതിന് ആയിരുന്നു ബെൽജിയം താരത്തിന് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചത്.

കിക്ക് എടുക്കാനുള്ള തയ്യാറെടുപ്പിനിടെ താൻ വംശീയ അധിക്ഷേപത്തിന് ഇരയായെന്നും അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത് എന്നും ലുകാകു പറഞ്ഞു എങ്കിലും ചുവപ്പ് കാർഡ് ഒഴിവാക്കിയില്ല. ഏപ്രിൽ 26നാണ് രണ്ടാം പാദ മത്സരം. യുവന്റസ് ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദം 1-1 എന്ന സ്കോറിൽ ആണ് അവസാനിച്ചത്.

Exit mobile version