സലാ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ലൂയിസ് സുവാരസ്

- Advertisement -

മുഹമ്മദ് സലാ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് ബാഴ്‌സയുടെ സൂപ്പർ താരം ലൂയിസ് സുവാരസ്. ഇന്നലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ – റയൽ മാഡ്രിഡ് പോരാട്ടത്തിനിടെയായിരുന്നു സാലയ്ക്ക് പരിക്ക് പറ്റിയത്. റഷ്യയിൽ നടക്കുന്ന ലോകകപ്പാകുമ്പോളെക്ക് സലായ്ക്ക് സുഖം പ്രാപിക്കട്ടെയെന്നും സുവാരസ് ആശംസിച്ചു. ഉറുഗ്വെൻ താരമായ സുവാരസ് ഈജിപ്തും റഷ്യയും സൗദി അറേബ്യായും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ ആണ്.

ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആദ്യ പകുതിയിലാണ് സലാ ഷോൾഡറിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. റയൽ മാഡ്രിഡിനെതിരെ മികച്ച രീതിയിൽ മത്സരം ആരംഭിച്ച ലിവർപൂൾ റയൽ ഡിഫൻസിനെ വിറപ്പിച്ചു നിർത്തിയിരിക്കുന്ന സമയത്തായിരുന്നു സാലയുടെ പരിക്ക്. സലായുടെ പരിക്കിന് കാരണക്കാരനായത് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസാണ്. അതെ സമയം ലോകകപ്പിൽ ഈജിപ്തിന് വേണ്ടി കളിക്കാൻ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നു സലാ ട്വിറ്ററിൽ കുറിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement