Site icon Fanport

ലൂയിസ് ഡിയസ് ഇരട്ട ഗോൾ! ബ്രസീലിനെതിരെ കൊളംബിയക്ക് ചരിത്ര വിജയം

ഇന്ന് ലോകകപ്പ് യോഗ്യത റൗണ്ട ബ്രസീലിന് പരാജയം. കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ബ്രസീൽ വഴങ്ങിയത്. ലിവർപൂൾ താരം ലൂയിസ് ഡിയസിന്റെ ഇരട്ട ഗോളുകൾ ആണ് കൊളംബിയക്ക് വിജയം നൽകിയത്. ബ്രസീലിന് വിജയമില്ലാത്ത തുടർച്ചയായ മൂന്നാമത്തെ മത്സരമാണിത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു ബ്രസീലിന്റെ തോൽവി. ലോകകപ്പ് യോഗ്യത റൗണ്ട് ചരിത്രത്തിൽ ആദ്യമായാണ് കൊളംബിയ ബ്രസീലിനെ തോൽപ്പിക്കുന്നത്.

കൊളംബിയ 23 11 17 07 36 40 825

നാലാം മിനുട്ടിൽ മാർട്ടിനെല്ലി ആണ് ബ്രസീലിന് ലീഡ് നൽകിയത്. തുടക്കത്തിൽ ലീഡ് നേടിയ ബ്രസീൽ പിന്നീട് അങ്ങോട്ട് മികച്ചു നിന്നില്ല. രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ ലൂയിസ് ഡിയസ് ബ്രസീലിന്റെ വലയിൽ പന്തെത്തിച്ച് കൊളംബിയക്ക് സമനില നൽകി. മൂന്ന് മിനുട്ട് കഴിഞ്ഞു വീണ്ടും ലൂയിസ് ഡിയസ് സ്കോർ ചെയ്തതോടെ കൊളംബിയ ലീഡും എടുത്തു.

ഈ വിജയം കൊളംബിയയെ 9 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തിച്ചു. അഞ്ചു മത്സരങ്ങളിൽ നിന്ന് 7 പോയിന്റുള്ള ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു.

Exit mobile version