
ജർമനിയെ 2014 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച കോച്ച് ലോ 2022 വരെ ജർമനിയുടെ കോച്ച് ആയി തുടരും. ജർമൻ ഫുട്ബോൾ അസോസിയേഷൻ ആണ് ലോ കരാർ പുതുക്കിയ വിവരം അറിയിച്ചത്. നേരത്തെ 2016ൽ പുതുക്കിയ കരാർ പ്രകാരം ലോ 2020 വരെ ജർമൻ ദേശിയ ടീമിന്റെ കൂടെ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
OFFICIAL: Joachim #Löw has extended his contract as #DieMannschaft head coach until 2022! ✍️ #Löw2022 pic.twitter.com/WLu21vTpCW
— Germany (@DFB_Team_EN) May 15, 2018
2006 മുതൽ ജർമൻ ടീമിന്റെ പരിശീലകനാണ് ലോ. പുതിയ കരാർ പ്രകാരം 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് വരെ ലോ ജർമനിയുടെ പരിശീലകനായി തുടരും. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ ജർമൻ യുവനിര ലോക്ക് കീഴിൽ കോൺഫെഡറേഷൻ കപ്പ് നേടിയിരുന്നു. ലോ കീഴിൽ ജർമൻ ദേശിയ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial