Site icon Fanport

ലോറിസ് ഈ വർഷം ഇനി കളിക്കില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് ഈ വർഷം ഇനി കളിക്കില്ല. ഫ്രഞ്ച് പരിശീലകൻ ദെഷാംസ് ആണ് ലോറിസിന് ഈ വർഷം ഇനി കളിക്കാൻ ആവില്ല എന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ബ്രൈറ്റണെ നേരിടുന്നതിനിടെ ആയിരുന്നു ലോറിസിന് ഗുരുതരമായി പരിക്കേറ്റത്.

ബ്രൈറ്റണെതിരായ മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ഒരു ക്രോസ് പിടിക്കുന്നതിനെ പന്ത് കൈ വിട്ട് തഴേക്ക് വീണ ലോറിസിന്റെ ഇടതു കൈക്കാണ് പരിക്കേറ്റത്. പരിക്കിന്റെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതായിരുന്നു. കയ്യുടെ എൽബോയ്ക്കാണ് ലോറിസിന് പരിക്കേറ്റത്. എല്ലിന് പൊട്ടലിലില്ല എന്ന് നേരത്തെ ടോട്ടൻഹാം അറിയിച്ചിരുന്നു എങ്കിലും ലോറിസ് തിരികെ വരാൻ കുറേ സമയം എടുക്കും എന്ന് ദെഷാംസ് പറഞ്ഞു.

Exit mobile version