ലോൺസ്റ്റാറിനെതിരെ ഡെൽഹി യുണൈറ്റഡിന് ഏകപക്ഷീയ ജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ ലോൺസ്റ്റാർ കാശ്മീരിനെതിരെ ഡെൽഹി യുണൈറ്റഡിന് ഏകപക്ഷീയ വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ ഡെൽഹി യുണൈറ്റഡ് വിജയിച്ചത്. റുങ്സിങ്, സണ്ണി വരുൺ, മുഹമ്മദ് ഷാജഹാൻ എന്നിവരാണ് ഡെൽഹിക്കായി ഇന്നലെ ഗോളുകൾ നേടിയത്.

ജയത്തോടെ ഡെൽഹി യുണൈറ്റഡ് ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്തെത്തി. ഡെൽഹി ഡൈനാമോസും പൂനെ സിറ്റിയുമൊക്കെ ഡെൽഹി യുണൈറ്റഡിനും പിറകിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകിഡംബിയ്ക്കും സിന്ധുവിനും ടോപ് സീഡിംഗ്
Next articleക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകില്ലെന്ന് അറിയിച്ച് സ്റ്റീവന്‍ സ്മിത്ത്