ലിവർപൂളുമായുള്ള സ്പോൺസർ കരാർ പുതുക്കി കാൾസ്ബേർഗ്

ലിവർപൂളിന്റെ സ്പോൺസറായ ഡാനിഷ് മദ്യ കമ്പനി കാൾസ്ബേർഗ് ക്ലബുമായുള്ള കരാർ പുതുക്കി. നാലു വർഷത്തേക്ക് കൂടിയാണ് കരാർ പുതുക്കിയിരിക്കുന്നത്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ കാലം ഒരു ക്ലബിന്റെ സ്പോൺസറായി തുടർന്ന കമ്പനി ആയി ഇതോടെ കാൾസ്ബേർഗ് മാറു. 1992ലാണ് ലിവർപൂൾ ക്ലബുമായി കാൾസ്ബേർഗ് ആദ്യമായി കരാറിൽ എത്തിയത്‌. ഇപ്പോൾ 27 വർഷമായിരിക്കുകയാണ് ആ കരാർ. പുതിയ കരാർ കാലാവധി കഴിയുന്നതോടെ അത് 32 വർഷമാകും.

ലിവർപൂൾ ക്ലബിന്റെ സ്പോൺസറാകുന്നത് കമ്പനിയുടെ വൈകാരിക തീരുമാനം കൂടിയാണെന്നു കാൾസ്വേർഗ് പറഞ്ഞു. ലിവർപൂളിനായി പ്രതേക ബീറുകൾ കഴിഞ്ഞ വർഷം കാൾസ്ബേർഗ് ഇറക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബീറുൽപ്പാദൻ കമ്പനി ആണ് കാൾസ്ബേർഗ്. അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ തയ്യാറാകുന്ന ലിവർപൂൾ ഈ പുതിയ കരാറിന്റെ തുകയും മറ്റു വിശദാംശങ്ങളും വ്യക്തമാക്കിയിട്ടില്ല.

Exit mobile version