Site icon Fanport

ലിവർപൂളിന് പ്രീ സീസണിൽ വീണ്ടും തോൽവി

പ്രീസീസണിൽ ലിവർപൂളിന് തുടർച്ചയായ രണ്ടാം പരാജയം. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിനെ ഇന്ന് സ്പാനിഷ് ക്ലബായ സെവിയ്യ ആണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിനോടും ലിവർപൂൾ പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്നത്തെ സെവിയ്യയുടെ വിജയം. കളിയുടെ അവസാന നിമിഷം നേടിയ ഗോളിലായിരു‌ന്നു സെവിയ്യയുടെ വിജയം.

ഇന്ന് മത്സരത്തിൽ സെവിയ്യ ആയിരുന്നു ആദ്യം ലീഡ് എടുത്തിരുന്നത്. 37ആം മിനുട്ടിൽ നൊലീട്ടോയുടെ വകയായിരുന്നു സെവിയ്യയുടെ ആദ്യ ഗോൾ. ആ ഗോളിന് 7 മിനുട്ടികൾക്കകം ഒറിഗിയിലൂടെ ലിവർപൂൾ മറുപടി പറഞ്ഞു. പിന്നീട് രണ്ടാം പകുതിയിൽ ഒരു അനാവശ്യ ടാക്കിളിലൂടെ സെവിയ്യയുടെ ഗ്നാനോൺ ചുവപ്പ് കണ്ട് പുറത്തു പോയി. അതിനു ശേഷം 90ആം മിനുട്ടിൽ ആയിരുന്നു സെവിയ്യയുടെ വിജയ ഗോൾ. പോസോ ആണ് അവസാന മിനുട്ടിൽ സെവിയ്യക്ക് വിജയം സമ്മാനിച്ചത്.

Exit mobile version