Picsart 25 04 06 20 25 26 189

ഫുൾഹാം ലിവർപൂളിനെ തോൽപ്പിച്ചു!! പ്രീമിയർ ലീഗിൽ സീസണിലെ രണ്ടാം തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗൽ ലിവർപൂളിന് പരാജയം. ഇന്ന് ഫുൾഹാമിനെ നേരിട്ട ലിവർപൂൾ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് നേരിട്ടത്. ക്രേവൻ കോട്ടേജിൽ നടന്ന മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാർക്ക് ഫുൾ ഹാമിനെതിരെ പിടിച്ചുനിൽക്കാനായില്ല. തുടക്കത്തിൽ 11ആം മിനുറ്റിൽ മക്കാലിസ്റ്ററിലൂടെ ലിവർപൂൾ ലീഡ് എടുത്തു എങ്കിലും ഫുൾഹാം ശക്തമായി തിരിച്ചടിച്ചു.

24ആം മിനിട്ടിൽ സെസ്സിന്യോയിലൂടെ അവർ സമനില നേടി. 32ആം മിനിറ്റിൽ ഇവോബി ഫുൾഹാമിനെ മുന്നിൽ എത്തിച്ചു. അധികം താമസിയാതെ 37ആം മിനിറ്റിൽ മുനിസിലൂടെ ഫുൾഹാം 3-1 എന്നാക്കി ലീഡ് ഉയർത്തി.

രണ്ടാം പകുതിയിൽ 72ആം മിനിറ്റിൽ ലൂയിസ് ഡിയസിലൂടെ ഒരു ഗോൾ കൂടെ മടക്കിയ ലിവർപൂൾ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും അവർക്ക് പരാജയം ഒഴിവാക്കാനായി.ല്ല

തോറ്റെങ്കിലും ലിവർപൂൾ ഇപ്പോഴും ലീഗിൽ വ്യക്തമായ ലീഡിൽ നിൽക്കുകയാണ്. 31 മത്സരങ്ങൾ കഴിഞ്ഞപ്പോൾ അവർക്ക് 73 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള ആഴ്സണലിനേക്കാൾ 11 പോയിന്റ് മുന്നിലാണ് അവർ ഉള്ളത്. ലിവർപൂളിന്റെ പ്രീമിയർ ലീഗ് സീസണിലെ രണ്ടാം പരാജയം മാത്രമാണ് ഇത്. ഫുൾഹാം ഈ വിജയത്തോടെ 48 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.

Exit mobile version