Site icon Fanport

അഡ്രിയാൻ ലിവർപൂളിൽ എത്താൻ സാധ്യത

ലിവർപൂളിന്റെ രണ്ടാം ഗോൾകീപ്പറായി അഡ്രിയാൻ എത്താൻ സാധ്യത. മുൻ വെസ്റ്റ് ഹാം താരം അഡ്രിയാൻ ഇപ്പോൾ ഫ്രീ ഏജന്റാണ്. ലിവർപൂളിന്റെ രണ്ടാം ഗോൾ കീപ്പർ ആയിരുന്ന സിമൺ മിന്യോലെ ക്ലബ് വിട്ട് ബെൽജിയത്തിലേക്ക് പോയിരുന്നു. ഇതോടെ അലിസണ് പിറകിൽ അണിനിരക്കാൻ ഗോൾ കീപ്പർ ഇല്ലാത്ത അവസ്ഥയിലാണ് ലിവർപൂൾ ഉള്ളത്.

അലിസൺ കഴിഞ്ഞാൽ റിസേർവ് ടീം കീപ്പറായ കെല്ലെഹറാണ് ലിവർപൂളിൽ ആകെ ഉള്ളത്. അതുകൊണ്ട് തന്നെ രണ്ടാം കീപ്പറെ ലിവർപൂളിന് സൈൻ ചെയ്യേണ്ടതായുണ്ട്. വെസ്റ്റ് ഹാമിനായി 150ൽ അധികം മത്സരം കളിച്ച താരമാണ് അഡ്രിയാൻ. മുമ്പ് റയൽ ബെറ്റിസിലും കളിച്ചിട്ടുള്ള താരമാണ്.

Exit mobile version