Picsart 24 01 28 21 29 44 112

ഗോളടിച്ചു കൂട്ടി ലിവർപൂൾ എഫ് എ കപ്പിൽ മുന്നോട്ട്

എഫ് എ കപ്പിൽ ലിവർപൂളിന് തകർപ്പൻ വിജയം. എന്ന് ആൻഫീൽഡിൽ നടന്ന മത്സരത്തിൽ നോർവിച്ച് സിറ്റിയെ നേരിട്ട ലിവർപൂൾ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ക്ലോപ്പ് ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചതിനുശേഷം ഉള്ള ആദ്യ മത്സരം ആയിരുന്നു ഇത്. ഇന്ന് തുടക്കം മുതൽ ലിവർപുള്ള ആധിപത്യമാണ് കാണാതായത്. പതിനാറാം മിനിറ്റിൽ കർടിസ് ജോൺസിലൂടെ ലിവർപൂൾ ലീഡ് എടുത്തു. യുവതാരം മകോണൽ നൽകിയ ക്രോസിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെ ആയിരുന്നു ജോൺസിന്റെ ഗോൾ.

ആൻഫീൽഡിനെ ഞെട്ടിച്ചുകൊണ്ട് 22ആം മിനിറ്റിൽ ഗിബ്സണിലൂടെ നോർവിച്ച് സമനില നേടി. പക്ഷേ ഈ സമനില ലിവർപൂളിനെ കൂടുതൽ ആക്രമണകാരികളായി മാറ്റുക മാത്രമാണ് ചെയ്തത്. 28ആം മിനിറ്റിൽ ഡാർവിൻ നൂനിയസിലൂടെ ലിവർപൂൾ ലീഡ് തിരികെ എടുത്തു

രണ്ടാം പകുതിയിൽ 53 ആം മിനിറ്റിൽ ജോട്ട ലിവർപൂളിന്റെ മൂന്നാം ഗോൾ നേടു. പിന്നാലെ വാം ഡൈക് ലിവർപൂളിന്റെ നാലാം ഗോളും നേടി. 69ആം മിനിറ്റിൽ സെയിൻസിലൂടെ നോർവിച്ച് ഒരു ഗോൾ കൂടെ മടക്കി സ്കോർ 4 2 എന്നാക്കി. എങ്കിലും വലിയ പ്രയാസമില്ലാതെ ലിവർപൂൾ വിജയം പൂർത്തിയാക്കി. അവസാനം ഗ്രാവൻബെർചും കൂടെ ഗോൾ നേടിയതോടെ ലിവർപൂൾ അടുത്ത റൗണ്ടിലേക്ക് കടന്നു.

Exit mobile version