Salah

ലിവർപൂൾ സ്പർസിനെ തകർത്ത് ലീഗ് കപ്പ് ഫൈനലിൽ എത്തി

ആൻഫീൽഡിൽ ടോട്ടനം ഹോട്സ്പറിനെതിരെ 4-0 എന്ന ആധിപത്യ വിജയം നേടി ലിവർപൂൾ ലീഗ് കപ്പ് ഫൈനലിൽ എത്തി ‌ ആദ്യ പാദത്തിലെ 1-0 എന്ന തോൽവി മറികടന്ന് 4-1 എന്ന അഗ്രഗേറ്റ് വിജയത്തോടെ ആണ് അവർ ലീഗ് കപ്പ് ഫൈനലിലേക്ക് മുന്നേറിയത്. കോഡി ഗാക്പോ, മുഹമ്മദ് സലാ (പെനാൽറ്റി), ഡൊമിനിക് സോബോസ്ലായ്, വിർജിൽ വാൻ ഡൈക് എന്നിവരുടെ ഗോളുകൾ വിജയം ഉറപ്പിച്ചു.

മാർച്ച് 16 ന് വെംബ്ലിയിൽ ന്യൂകാസിൽ യുണൈറ്റഡിനെ ആകും ഫൈനലിൽ ലിവർപൂൾ നേരിടുക. ന്യൂകാസിൽ കഴിഞ്ഞ ദിവസം ആഴ്സണലിനെ തോൽപ്പിച്ച് ആണ് ഫൈനൽ ഉറപ്പിച്ചത്.

Exit mobile version