Picsart 25 05 24 10 12 47 943

ഫ്ലോറിയൻ വിർട്സിനെയും ലിവർപൂൾ സ്വന്തമാക്കുന്നു


ഫ്ലോറിയൻ വിർട്സിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ലിവർപൂൾ ആദ്യ നീക്കം നടത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ബയേർ ലെവർകൂസനുമായി ലിവർപൂൾ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ലെവർകൂസൻ കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗയിൽ തോൽവിയറിയാതെ കിരീടം നേടിയതിൽ നിർണായക പങ്കുവഹിച്ച 22-കാരനായ ജർമ്മൻ പ്ലേമേക്കർ, ലിവർപൂളിൻ്റെ സമ്മർ ട്രാൻസ്ഫർ ലക്ഷ്യങ്ങളിൽ പ്രധാനിയാണ്.


ലെവർകൂസൻ്റെ റൈറ്റ് ബാക്ക് ജെറെമി ഫ്രിംപോങ്ങിനെ ലിവർപൂൾ സൈൻ ചെയ്യാനുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് വിർട്സിനെക്കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചത്. വിർട്സിന് 120 മില്യൺ പൗണ്ടിലധികം ലെവർകൂസൻ വിലയിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ – ഇത് എൻസോ ഫെർണാണ്ടസിൻ്റെ ചെൽസിയിലേക്കുള്ള 107 മില്യൺ പൗണ്ടിൻ്റെ ട്രാൻസ്ഫർ റെക്കോർഡിനെ മറികടക്കുന്ന തുകയാണ്.


വിർട്സിന് ആൻഫീൽഡിലേക്ക് മാറാൻ താൽപ്പര്യമുണ്ടെന്നും, ബുണ്ടസ് ലീഗയിലെ ഭീമന്മാരായ ബയേൺ മ്യൂണിക്കിനെക്കാൾ ലിവർപൂളിനെയാണ് താരം പരിഗണിക്കുന്നതെന്നും സൂചനകളുണ്ട്.

Exit mobile version