ആവേശമായി ലിവർപൂൾ-ബയേൺ ഇതിഹാസ പോരാട്ടം, പിറന്നത് 10 ഗോളുകൾ

ലിവർപൂളിന്റേയും ബയേൺ മ്യൂണിക്കിന്റേയും ഇതിഹാസങ്ങൾ ഏറ്റുമുട്ടിയപ്പോൾ പിറന്നത് 10 ഗോളുകൾ. പക്ഷെ വിജയികളില്ല. 5-5 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. മൈക്കൾ ഓവൻ, ജെറാഡ്, ജിമ്മി കാരഗർ, സാവി അലോൺസോ, ലൂക ടോണി, സിക്ലർ തുടങ്ങി നിരവധി ഇതിഹാസങ്ങൾ ഇരുടീമിനുമായി ഇറങ്ങി. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ജെയിംസും മത്സരത്തിന് ഉണ്ടായിരുന്നു.
.

ഒരു ഘട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പിറകിൽ പോയ ബയേൺ പിന്നീട് 4-3ന്റെ ലീഡ് ആദ്യ പകുതിക്ക് മുന്നെ എടുത്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ 4-4 എന്നായിരുന്നു സ്കോർ‌. ലിവർപൂളിനായി റോബി ഫ്ലവർ ഇരട്ട ഗോളുകളും, ഓവൻ, ഡർക് കുയ്ട് എന്നിവർ ഒരോ ഗോളും നേടി. സിക്ലർ ബയേണായി ഇരട്ട ഗോൾ നേടി. ലൂക ടോണി, സെർജിയോ, അലോൺസോ എന്നിവരും ബയേണായി സ്കോർ ചെയ്തു.

അലോൺസോ ഇരുടീമുകൾക്കു വേണ്ടിയും ഒരോ പകുതിയിൽ കളിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപന്തില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച് ബാന്‍ക്രോഫ്ട്, ടീം ടാക്ടിക്സെന്ന് സ്റ്റീവ് സ്മിത്ത്
Next articleഅബുലയ്ക്ക് ഹാട്രിക്ക്, ലിൻഷയ്ക്ക് തകർപ്പൻ വിജയം