Picsart 23 04 14 03 02 28 535

ലിസാൻഡ്രോക്കും വരാനെയ്ക്കും പരിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് ആശങ്കയിൽ

ഇന്ന് സെവിയ്യക്ക് എതിരായ യൂറോപ്പ ലീഗിൽ വിജയം കൈവിട്ടത് മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശങ്ക.യുണൈറ്റഡിന്റെ പ്രധാന രണ്ട് സെന്റർ ബാക്കുകളും ഇന്ന് സെവിയ്യക്ക് എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്‌. ആദ്യ പകുതിക്ക് ഇടയിൽ ആണ് വരാനെക്ക് പരിക്കേറ്റത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതു മുതൽ വരാനെക്ക് പരിക്ക് പലപ്പോഴും പ്രശ്നമായിട്ടുണ്ട്. വരാനെയുടെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് വ്യക്തമല്ല.

മത്സരത്തിന്റെ അവസാന മിനുട്ടുകളിൽ ആയിരുന്നു ലിസാൻഡ്രോയുടെ പരിക്ക്. താരത്തിന്റെ പരിക്ക് സാരമുള്ളതാണ് എന്നാണ് പ്രാഥമിക നിഗമനം. ലിസാൻഡ്രോ മാർട്ടിനസ് ഇനി ഈ സീസണിൽ കളിക്കുന്നത് തന്നെ സംശയമായിരിക്കും. ലിസാൻഡ്രോയുടെ പരിക്കിനെ കുറിച്ചുള്ള വിശദവിവരങ്ങൾ നാളെ മാത്രമെ വ്യക്തമാവുകയുള്ളൂ. സീസൺ അവസാന ഘട്ടത്തിൽ നിൽക്കെ യുണൈറ്റഡിനെ ഈ പരിക്ക് വലിയ പ്രശ്നമാകും.

ലൂക് ഷോ കൂടെ പരിക്കേറ്റ് പുറത്ത് ആയതിനാൽ മാഞ്ചസ്റ്റർ അടുത്ത മത്സരങ്ങളിൽ ലിൻഡെലോഫ് മഗ്വയർ സെന്റർ ബാക്ക് കൂട്ടുകെട്ടിലേക്ക് മാറേണ്ടി വരും.

Exit mobile version