Site icon Fanport

ലയൺ ക്ലബ് ടൂർണമെന്റ് ഫൈനലിൽ, കെ എസ് ഇ ബി vs സാറ്റ് തിരൂർ

ഫോർട്ട് കൊച്ചിയിൽ ഒരായ്ഴ്ചയായി വെളി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ലൈനപ്പായി. കേരളത്തിലെ പ്രമുഖരായ എട്ടു ക്ലബുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ സാറ്റ് തിരൂരും കെ എസ് ഇ ബിയുമാണ് എത്തിയിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി തൃശ്ശൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചായിരു‌ന്നു സാറ്റ് തിരൂരിന്റെ ഫൈനൽ പ്രവേശനം. മുഹമ്മദ് നിഷാമും മൻസൂർ സികെയുമാണ് സാറ്റിനായി ഇന്നലെ ഗോളുകൾ നേടിയത്.

സെമിയിൽ എഫ് സി കേരളയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ആണ് കെ എസ് ഇ ബി ഫൈനലിലേക്ക് എത്തിയത്. ഇന്ന് വൈകിട്ട് ഫോർട്ട്കൊച്ചി വെളി ഗ്രൗണ്ടിൽ വെച്ച് ഫൈനൽ നടക്കും.

Exit mobile version