Site icon Fanport

ലയണൽ മെസ്സിക്ക് പരിക്ക്, ബയേണ് എതിരായ മത്സരം നഷ്ടമായേക്കും

പാരീസ് സെന്റ് ജെർമെയ്‌നിന്റെ സ്റ്റാർ പ്ലെയർ ലയണൽ മെസ്സിക്ക് പരിക്ക്. ക്ലബ്ബിന്റെ ഇന്നലെ നടന്ന മാഴ്സെക്ക് എതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ് ഇഞ്ച്വറി ഏറ്റ മെസ്സി രണ്ട് ആഴ്ചയോളം പുറത്ത് ഇരിക്കേണ്ടി വരും. പരിക്കേറ്റതിനാൽ മൊണാക്കോയ്‌ക്കെതിരായ പി എസ് ജിയുടെ അടുത്ത മത്സരത്തിൽ മെസ്സു കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. അതു കഴിഞ്ഞാണ് പി എസ് ജി ചാമ്പ്യൻസ് ലീഗിൽ ഇറങ്ങുക.

മെസ്സി 23 02 09 23 29 07 858

പരിക്കിന്റെ വ്യാപ്തി ഇതുവരെ വ്യക്തമല്ല, ഫെബ്രുവരി 14ന് ബയേൺ മ്യൂണിക്കിനെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ മെസ്സി കളിക്കുന്നത് സംശയമാണെന്നാണ് റിപ്പോർട്ട്. PSG-യെ സംബന്ധിച്ചിടത്തോളം ഇത് അതി നിർണായക മത്സരമാണ്. മെസ്സി മാത്രമല്ല എംബപ്പെയും പരിക്കിന്റെ പിടിയിലാണ്. എംബപ്പെ അവസാന ഒരാഴ്ച ആയി കളത്തിന് പുറത്താണ്.മെസ്സിയും എംബപ്പെയും ഇല്ല എങ്കിൽ പി എസ് ജിക്ക് ഇത് വലിയ തിരിച്ചടിയാകും.

Exit mobile version