നെയ്മറിന് പി എസ് ജി വിടാനാണ് ആഗ്രഹമെങ്കിൽ അതിന് ക്ലബ്ബ് തടസ്സം നിൽക്കരുത്- വെറാട്ടി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന് ക്ലബ്ബ് വിടാൻ ആഗ്രഹം ഉണ്ടെങ്കിൽ പിബിഎസ് ജി അതിന് തടസ്സം നിൽക്കരുത് എന്ന് നെയ്മറിന്റെ സഹ താരം മാർക്കോ വെറാട്ടി. നെയ്മർ ബാഴ്സയിലേക് മടങ്ങാൻ ആഗ്രഹിക്കുന്നു എന്ന വാർത്തകൾക്ക് ഇടയിലാണ് ക്ലബ്ബിലെ സീനിയർ താരങ്ങളിൽ ഒരാളായ വെറാട്ടി തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്ത് വന്നത്.

‘ഒരു കളിക്കാരൻ ക്ലബ്ബ് വിടണം എന്ന് തീരുമാനിച്ചാൽ അതിനുള്ള വഴികൾ അയാൾ തന്നെ കണ്ടെത്തും’ എന്നാണ് വെറാട്ടി അഭിപ്രായപ്പെട്ടത്. ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്ന ഒരു കളിക്കാരനെ പിടിച്ച് വെക്കുന്നതിൽ അർത്ഥമില്ല, ക്ലബ്ബിന്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ താരത്തെ വിൽക്കുകയാണ് നല്ലത് എന്നും ഇറ്റലി ദേശീയ താരമായ വെറാട്ടി അഭിപ്രായപ്പെട്ടു.

2 വർഷം മുൻപ് വെറാട്ടിയെ സ്വന്തമാക്കാനും ബാഴ്സ ശ്രമം നടത്തിയിരുന്നു. പക്ഷെ താരത്തെ ക്ലബ്ബ് വിടാൻ പി എസ് ജി അനുവദിച്ചിരുന്നില്ല.