ഒടുവില്‍ പീഎസ്ജി തോറ്റു

- Advertisement -

ഒടുവിൽ പീഎസ്ജി തോറ്റു, ലീഗ് 1ൽ ഇന്ന് നടന്ന മത്സരത്തിൽ സ്റ്റാഴ്‌സ്ബർഗ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പീഎസ്ജിയെ തോൽപ്പിച്ചത്. സൂപ്പർ താരം കവാനിയെ ബെഞ്ചിൽ ഇരുത്തിയാണ് പീഎസ്ജി മത്സരം തുടങ്ങിയത്.

 

മത്സരത്തിന്റെ 13ആം മിനിറ്റിൽ തന്നെ നെയ്മറുടെ ടീമിനെ ഗോൾ നേടി സ്റ്റാഴ്‌സ്ബർഗ് ഞെട്ടിച്ചു. നുനോ കോസ്‌റ്റയാണ് പീഎസ്ജിയുടെ വല കുലുക്കിയത്. തുടർന്ന് നിരന്തരം ഗോൾ കണ്ടെത്താൻ ശ്രമിച്ച പീഎസ്ജി 42ആം മിനിറ്റിൽ ഗോള്ഡന് ബോയ് കെയ്‌ലാൻ എംബാപ്പയുടെ ഗോളിൽ സമനില കണ്ടെത്തി. എന്നാൽ പീഎസ്ജിയുടെ ആശ്വാസത്തിന് അധിക നേരം ആയുസ് ഉണ്ടായിരുന്നില്ല, 65ആം മിനിറ്റിൽ സ്റ്റീഫൻ ബാഹോകെൻ നേടിയ ഗോളിൽ സ്റ്റാർസ്ബർഗ് വിജയം ഉറപ്പിച്ചു.

തോറ്റെങ്കിലും പീഎസ്ജി തന്നെയാണ് ലീഗ് ഒന്നിൽ ഒന്നാമതുള്ളത്. 16 മത്സരങ്ങൾ പൂർത്തിയായപ്പോൾ 41 പോയിന്റ് ആണ് പീഎസ്ജിക്കുള്ളത്, രണ്ടാമതുള്ള മാര്സെലേക്ക് 15 മത്സരങ്ങളിൽ നിന്നും 31 പോയിന്റും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement