റയൽ മാഡ്രിഡിന് വൻ തിരിച്ചടി, കാർവഹാൽ ഈ വർഷം കളിച്ചേക്കില്ല

20201002 164017
- Advertisement -

സിദാനും റയൽ മാഡ്രിഡിനും വൻ തിരിച്ചടി തന്നെയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. അവരുടെ റൈറ്റ് ബാക്കായ ഡാനി കർവഹാൽ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. കാർവഹാലിന് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റിരിക്കുന്നത്. മുട്ടിനേറ്റ പരിക്ക് അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കാർവഹാൽ മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നേക്കും.

പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് രണ്ട് മാസം എങ്കിലും പുറത്തിരിക്കും. എന്നാൽ ഈ വർഷം തന്നെ കാർവഹാൽ കളിക്കാൻ സാധ്യതയില്ല എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവസാന കുറേ സീസണുകളിലായി റയൽ മാഡ്രിഡിന്റെ ഒന്നാം റൈറ്റ് ബാക്കാണ് കാർവഹാൽ. താരത്തിന്റെ അഭാവത്തിൽ സിദാൻ കഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഒഡ്രിയീസോളയോ വാസ്കസോ ആകും ഇനി റയലിന്റെ റൈറ്റ് ബാക്കായി ഇറങ്ങുക‌‌‌‌. ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് റയൽ പുതിയ സൈനിംഗ് നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisement