പി എസ് ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കി

20210520 031434
- Advertisement -

പി എസ് ജി പരിശീലകനായി പോചടീനോക്ക് രണ്ടാം കിരീടം. ഇന്ന് ഫ്രഞ്ച് കപ്പാണ് പി എസ് ജി സ്വന്തമാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ എതിരാളികളായ മൊണാക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് പി എസ് ജി ഫ്രഞ്ച് കപ്പ് ഉറപ്പിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായി എമ്പപ്പെ ആണ് ഇന്ന് താരമായത്‌

19ആം മിനുട്ടിലായുരുന്നു പിഎസ് ജിയുടെ ആദ്യ ഗോൾ. എമ്പപ്പയുടെ പാസിൽ നിന്ന് ഇക്കാർഡിയാണ് ആ ഗോൾ നേടിയത്. 81ആം മിനുട്ടിലും ആയിരുന്നു എമ്പപ്പെയുടെ ഗോൾ. ഇത് പി എസ് ജിയുടെ ഫ്രഞ്ച് കപ്പിലെ 14ആം കിരീടമാ‌ണ്. അവസാന ആറ് സീസണുകൾക്ക് ഇടയിലെ അഞ്ചാം ഫ്രഞ്ച് കപ്പാണ് പി എസ് ജിക്ക് ഇത്‌

Advertisement