എംബപ്പെയും ഇക്കാർഡിയുമടിച്ചു, പിഎസ്ജിക്ക് നിർണായക ജയം

Img 20210208 082821

ലീഗ് വണ്ണിൽ പിഎസ്ജിക്ക് നിർണായക ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒളിമ്പിക് മാഴ്സയെ പിഎസ്ജി പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ എംബപ്പെയും മൗരോ ഇക്കാർഡിയുമാണ് പിഎസ്ജിക്ക് വേണ്ടി ഗോളടിച്ചത്. ഇന്നത്തെ പിഎസ്ജിയുടെ ജയം എതിരാളികളായ ലില്ലെക്കും ലിയോണിനും തിരിച്ചടിയാണ്. കളിയുടെ ആദ്യ പത്ത് മിനുട്ടിൽ തന്നെ ഡി മരിയ എംബപ്പെയുടെ ഗോളിന് വഴിയൊരുക്കി. വൈകാതെ തന്നെ ഇക്കാർഡിയുടെ ഗോളും വന്നു.

ഈ‌ രണ്ട് ഗോളുകൾ മതിയായിരുന്നു കളിക്കളത്തിലും പുറത്തും ഏറെ പ്രശ്നങ്ങളുള്ള മാഴ്സെയെ പിടിച്ച് കെട്ടാൻ. ദിമിത്രി പയെറ്റ് ചുവപ്പ് കണ്ട് പുറത്ത് പോയതും മാഴ്സെക്ക് തിരിച്ചടിയായി. അതേ സമയം ഡി മരിയ പരിക്കേറ്റ് പുറത്ത് പോയത് പിഎസ്ജിക്ക് തിരിച്ചടി ആയിട്ടുണ്ട്. എന്നാൽ നെയ്മർ കളിക്കളത്തിൽ തിരികെയെത്തിയത് ആശ്വാസമാകുകയും ചെയ്തു. 24 മത്സരങ്ങളിൽ നിന്നായി 51 പോയന്റുമായി ലീഗിൽ മൂന്നാമതാണ് പിഎസ്ജി. പോയന്റ് നിലയിൽ ഒന്നാമതുള്ള ലില്ലെക്ക് മൂന്ന് പോയന്റിന്റെ ലീഡാണ് പിഎസ്ജിയോട് ഉള്ളത്.

Previous articleരക്ഷകനായി മെസ്സി, വമ്പൻ തിരിച്ച് വരവിൽ ബാഴ്സലോണക്ക് ജയം
Next articleതന്റെ ഈ പ്രകടനം യുവതാരങ്ങള്‍ക്ക് പ്രഛോദനമാകും – കൈല്‍ മയേഴ്സ്