പരിഭവം മറന്ന് എംബപ്പെയും ടൂഹലും, വിജയ പരമ്പര തുടർന്ന് പി എസ് ജി

പി എസ് ജി തങ്ങളുടെ വിജയ പരമ്പര തുടരുന്നു. ലീഗ് 1 ൽ നാന്റസിനെ നേരിട്ട അവർ എവേ മത്സരത്തിൽ 1-2 എന്ന സ്കോറിനാണ് ജയിച്ചു കയറിയത്. ഇതോടെ ലീഗ് 1 ൽ അവർക്ക് 58 പോയിന്റായി. നിലവിൽ രണ്ടാം സ്ഥാനത്തുള്ള മാർസെയെക്കാൾ 15 പോയിന്റ് മുന്നിലാണ് അവർ.

പരിശീലകൻ ടൂഹലുമായി ഉടക്കിയെങ്കിലും എംബപ്പേക്ക് ആദ്യ ഇലവനിൽ തന്നെ അവസരം ലഭിച്ചിരുന്നു. എങ്കിലും ഇക്കാർഡിയുടെ ഗോളാണ് അവരെ ലീഡ് എടുക്കാൻ സഹായിച്ചത്. 29 ആം മിനുട്ടിൽ ഡി മരിയയുടെ പാസ്സ് ആണ് താരം വലയിൽ ആകിയത്. പിന്നീട് രണ്ടാം പകുതിയിൽ 57 ആം മിനുട്ടിൽ തിലോ കെഹ്രർ നാന്റസ് വല വീണ്ടും കുലുക്കി സ്കോർ 2-0 ആക്കി. പത്ത് മിനുട്ടുകൾക്ക് ശേഷം കിംബപ്പേ വരുത്തിയ പിഴവ് മുതലാക്കി മോസസ് സൈമൺ ഒരു ഗോൾ നാന്റസിനായി മടക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താൻ പി എസ് ജി പ്രതിരോധം അവരെ അനുവദിച്ചില്ല.

Exit mobile version