ഗോൾ ബ്രയാന്റിന് സമർപ്പിച്ച് നെയ്മർ, പി എസ് ജിക്ക് ജയം

ഇരട്ട ഗോളുകളുമായി നെയ്മർ കളം നിറഞ്ഞപ്പോൾ ഫ്രഞ്ച് ലീഗിൽ പാരീസ് സെയിന്റ് ജർമ്മന് മികച്ച ജയം. ലില്ലെയെ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് അവർ മറുകടന്നത്. തന്റെ രണ്ടാം ഗോൾ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച കോബെ ബ്രയാന്റിന് സമർപ്പിച്ച നെയ്മർ കളിക്കളത്തിൽ അവിസ്മരണീയ നിമിഷമാണ് സൃഷ്ടിച്ചത്. 2017 ൽ പി എസ് ജിയുടെ കളിക്കാരെ ബ്രയാന്റ് സന്ദർശിച്ചിരുന്നു.

ആദ്യ പകുതിയിൽ 28 ആം മിനുട്ടിൽ മികച്ച ഫിനിഷിൽ ഗോൾ നേടിയ നെയ്മർ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് രണ്ടാമത്തെ ഗോൾ നേടിയത്. ഇതിന് ശേഷം കൈവിരലുകൾ ഉയർത്തി ബ്രയാന്റിന്റെ നമ്പറായ 24 നെ ഓർമിപ്പിച്ച നെയ്‌നർ കായിക ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായ ബ്രയാന്റിന് തന്റെ ആദരം അറിയിച്ചത്. നിലവിൽ 10 പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്താണ് പാരീസ്.

Exit mobile version