
ഫ്രഞ്ച് ലീഗിലെ തങ്ങളുടെ അപരാജിത കുതിപ്പ് പി എസ് ജി ലീഗിലെ പതിമൂന്നാം മത്സരത്തിലും തുടർന്നു. ഇന്നലെ നടന്ന മത്സരത്തിൽ നാന്റെസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പി എസ് ജി തകർത്തത്. തീർത്തും ഡിഫൻസീവായ ടാക്ടിക്സുമായി ഇറങ്ങിയിട്ടും പി എസ് ജിയുടെ ഗോൾ മഴ തടയാൻ നാന്റെസിനായില്ല.
കവാനിയുടെ ഇരട്ട ഗോളുകളാണ് പി എസ് ജിയുടെ ജയം എളുപ്പമാക്കിയത്. സീസണിൽ 17 മത്സരങ്ങളിൽ നിന്നായി 19 ഗോളുകളായി കവാനിക്ക്. ഡി മറിയ, പാസ്റ്റോറെ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. നെയ്മറിന് ഇന്നലെ ഗോളോ അസിസ്റ്റോ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇന്നലത്തെ ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 35 പോയന്റായി പി എസ് ജിക്ക്. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയ്ക്ക് 29 പോയന്റ് മാത്രമെ ഉള്ളൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial