പി എസ് ജി ടീം ശക്തമാക്കേണ്ടതുണ്ട് എന്ന് പരിശീലകൻ

ഇന്നലെ ഫ്രഞ്ച് ലീഗിൽ ലില്ലിയോട് വൻ പരാജയം ഏറ്റുവാങ്ങിയ പി എസ് ജി പരിശീലകൻ ബോർഡിനെതിരെ വിമർശനവുമായി രംഗത്ത്. പി എസ് ജിയുടെ ടീം ശക്തമല്ല എന്നായിരുന്നു ടുക്കലിന്റെ വാക്കുകൾ. ഇന്നലെ 5-1 എന്ന സ്കോറിനാണ് പി എസ് ജി പരാജയപ്പെട്ടത്. ഇതോട് ലീഗ് കിരീടം ഉറപ്പാകുന്നത് ഒരു ആഴ്ചകൂടെ നീണ്ടിരിക്കുകയാണ്.

എന്നാൽ അടുത്ത കളിയിലും പി എസ് ജി ജയിക്കില്ല എന്ന് ടുക്കൽ പറഞ്ഞു. തനിക്ക് അടുത്ത കളിയിൽ ഇറക്കാൻ ആകെ പതിമൂന്ന് താരങ്ങളെ ഉള്ളൂ എന്ന് പി എസ് ജി പരിശീലകൻ പറഞ്ഞു. സീസൺ തുടക്കം മുതൽ ടീം ദുർബലമായിരുന്നു. തങ്ങൾ ജയിക്കുന്നത് കൊണ്ടാണ് ആർക്കും ഇത് മനസ്സിലാകാതിരുന്നത്. ഇപ്പോൾ എങ്കിലും എല്ലാവരും കാര്യങ്ങൾ മനസ്സിലാക്കണം അദ്ദേഹം പറഞ്ഞു.

പരിക്ക് കാരണം പി എസ് ജിയുടെ പല താരങ്ങളും പുറത്താണ് എന്നതാണ് ടുക്കലിനെ രോഷാകുലനാക്കുന്നത്. ഇന്നലെ പി എസ് ജിക്കേറ്റ പരാജയം 2010ന് ശേഷമുള്ള ലീഗിലെ അവരുടെ ഏറ്റവും വലിയ പരാജയമായിരുന്നു.

Exit mobile version