പി എസ് ജിക്ക് ഫ്രാൻസിൽ വീണ്ടും നിരാശ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ലീഗിൽ ഈ സീസണിൽ വലിയ വെല്ലുവിളി ആണ് പി എസ് ജി നേരിടുന്നത്. ഇന്നലെ ഒരു പരാജയം കൂടെ നേരിട്ടതോടെ ഒന്നാമത് എത്താനുള്ള അവസരം പി എസ് ജി നഷ്ടപ്പെടുത്തി. ലീഗിലെ പത്തൊമ്പതാം സ്ഥാനക്കാരായ നാന്റെസ് ആണ് പി എസ് ജിയെ ഇന്നലെ തോൽപ്പിച്ചത്. ഈ സീസൺ ലീഗിലെ പി എസ് ജിയുടെ ഏഴാം പരാജയമാണിത്‌. തുടക്കത്തിൽ ലീഡ് എടുത്ത ശേഷമാണ് പി എസ് ജി പരാജയപ്പെട്ടത്.

42ആം മിനുട്ടിൽ ഡ്രാക്സ്ലറിന്റെ ഗോളിലാണ് പി എസ് ജി ലീഡ് എടുത്തത്‌. എന്നാൽ രണ്ടാം പകുതിയിലെ കോളൊയുടെയും സിമോണിന്റെയും ഗോളിൽ നാന്റസ് ലീഡ് എടുത്തു. 29 മത്സരത്തിൽ 60 പോയിന്റുമായി പി എസ് ജി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. 63 പോയിന്റുള്ള ലില്ലെ ആണ് ലീഗിൽ ഒന്നാമത് ഉള്ളത്‌