പി എസ് ജിക്ക് സമനില, കിരീടം അകലുന്നു

20210510 030011
- Advertisement -

ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിലെ ലില്ലെയ്ക്ക് വലിയ മുൻതൂക്കം. രണ്ടാമതുള്ള പി എസ് ജി ഇന്ന് റെന്നസിന് എതിരായ മത്സരം വിജയിച്ചില്ല. ഇന്ന് നടന്ന എവേ മത്സരത്തിൽ റെന്നസിന്ദ് ആയിരുന്നു പി എസ് ജി നേരിട്ടത്. 1-1 സ്കോറിലാണ് മത്സരം അവസാനിച്ചത്. ആദ്യ പകുതിയുടെ അവസാനം നെയ്മറിന്റെ പെനാൾട്ടിയുടെ ബലത്തില്പി എസ് ജി മുന്നിൽ എത്തി.

എന്നാൽ രണ്ടാം പകുതിയിൽ അവരുടെ കണക്കു കൂട്ടലുകൾ തെറ്റി. 70ആം മിനുട്ടിൽ ഗുയിരസി റെന്നാസിന് സമനില നൽകി. പിന്നീട് ലീഡ് എടുക്കാൻ പി എസ് ജിക്ക് ആയില്ല. ഒപ്പം 87ആം മിനുട്ടിൽ പി എസ് ജിയുടെ ഡിഫൻഡർ കിമ്പെപ്പെ ചുവപ്പ് കണ്ട് പുറത്താവുകയും ചെയ്തു‌.

ഈ സമനിലയോടെ 76 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് പി എസ് ജി. 79 പോയിന്റുമായി ലിലെ ഒന്നാമതും നിൽക്കുന്നു. ലില്ല ഒരു മത്സരം കൂടെ ജയിച്ച കിരീടം ഉറപ്പാകും. ഇനി രണ്ട് മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ.

Advertisement