PSG പ്രസിഡണ്ട് കോഴ വിവാദത്തിൽ

- Advertisement -

റെക്കോർഡ് തുകയ്ക്ക് നെയ്‍മറിനെ ബാഴ്‌സലോണയിൽ നിന്നും റാഞ്ചി പാരിസിലെത്തിച്ച PSG പ്രസിഡണ്ട് നാസർ അൽ- ഖേലൈഫി കോഴ വിവാദത്തിൽ. 2026 , 2030 ലോകകപ്പിന്റെ ബ്രോഡ്‌കാസ്റ്റിംഗുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആണ് നാസർ അൽ- ഖേലൈഫി ഉൾപ്പെട്ടത്. മുൻ ഫിഫ ജനറൽ സെക്രെട്ടറി ജെറോം വേൽക്കേക്ക് ലോകകപ്പിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കാൻ BeIN മീഡിയ ഗ്രൂപ്പ് കോഴ കൊടുത്തു എന്നാണു ആരോപണം ഉയർന്നിട്ടുള്ളത്. BeIN മീഡിയ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ആണ് PSG പ്രസിഡണ്ട് നാസർ അൽ- ഖേലൈഫി. സ്വിസർലാൻഡ്ഫെഡറൽ പ്രോസിക്യൂട്ടർ ആണ് ജെറോം വേൽക്കേ – BeIN മീഡിയ ഗ്രൂപ്പ് കോഴ വിവാദത്തിലേക്ക് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്.

അഴിമതി ആരോപണങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ട മുൻ ഫിഫ പ്രസിഡണ്ട് സെപ്പ് ബ്ലാറ്ററുടെ ഡെപ്യൂട്ടി ആയിരുന്നു ജെറോം വേൽക്കേ. 2007 മുതൽ 2015 വരെ ഫിഫയിൽ പല സ്ഥാനങ്ങൾ വഹിച്ച വേൽക്കേ ഇപ്പോൾ പത്ത് വർഷത്തെ ഫുട്ബോൾ ബാൻ നേരിടുകയാണ്. 43 കാരനായ നാസർ അൽ- ഖേലൈഫി 2011 മുതൽ ഖത്തർ സ്പോർട്സ് ഇൻവെസ്റ്മെന്റ്‌സിന്റെ (QSI) ചെയർമാനാണ്. ഫ്രഞ്ച് ക്ലബായ PSG യെ ഏറ്റെടുത്ത നാസർ അൽ- ഖേലൈഫി PSG യുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായി. ബാഴ്‌സലോണയുടെയും സ്പോണ്സര്മാരിലൊരാളാണ് QSI . അമേരിക്ക ഫ്രാൻസ് സ്വിസർലാൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ഫുട്ബാളിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിലെ ആദ്യ ഖത്തർ ലിങ്കാണ് നാസർ അൽ- ഖേലൈഫിയുടേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement