“ആരാധകർക്ക് കൂവാം, താൻ എവേ ഗ്രൗണ്ട് ആണെന്ന് കരുതി കളിച്ചോളാം” – നെയ്മർ

പി എസ് ജിയുടെ സ്റ്റാർടിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയ നെയ്മർ ഇന്നലെ ആരാധകരിൽ നിന്ന് വലിയ എതിർപ്പായിരുന്നു നേരിട്ടത്. നെയ്മർ പന്ത് തൊടുമ്പോ ഒക്കെ കൂവി വിളിക്കുകയായിരുന്നു പി എസ് ജി ആരാധർ. നെയ്മറിന്റെ ക്ലബ് വിട്ട് പോകാനുള്ള ശ്രമങ്ങളിലെ പ്രതിഷേധമായിരുന്നു ഈ കൂവലുകൾ. എന്നാൽ ഇന്നലെ വിജയ ഗോൾ നേടിക്കൊണ്ട് തൽക്കാലം ആ കൂവലുകൾ നിർത്താം നെയ്മറിനായി. പി എസ് ജി ആരാധകരുടെ വിഷമം താൻ മനസ്സിലാക്കുന്നു എന്ന് നെയ്മർ മത്സര ശേഷം പറഞ്ഞു.

ആരാധകർക്ക് കൂവൽ തുടരാം. തന്റെ കരിയറിൽ ഉടനീലം കൂവലുകൾ താൻ കേട്ടിട്ടുണ്ട്. ആരാധകർ ഇങ്ങനെ ആണെങ്കിൽ താൻ ഒഇ എസ് ജിയുടെ എല്ലാ മത്സരങ്ങളും എവേ മത്സരങ്ങൾ ആണ് എന്ന് കണക്കാക്കി കൊണ്ട് കളിച്ചു കൊള്ളാം. നെയ്മർ പറഞ്ഞു. ആരാധകരോട് തനിക്ക് യാതൊരു വിരോധവുമില്ല. ക്ലബ് വിടണമെന്ന് തന്നെ ആയിരുന്നു എന്റെ ആഗ്രഹം. അത് നടന്നില്ല. ഇപ്പോൾ താൻ പി എസ് ജിയിൽ ആണ്. പി എസ് ജിയിൽ ആയിരിക്കുന്ന കാലത്തോളം താൻ ഈ ക്ലബിനായി തന്റെ 100 ശതമാനം നൽകുക തന്നെ ചെയ്യും. നെയ്മർ പറഞ്ഞു.

Exit mobile version