കവാനിക്ക് ഹാട്രിക്ക്, ഹെൻറിയുടെയും മൊണാക്കോയുടെയും കഥകഴിച്ച് പി എസ് ജി

- Advertisement -

ഫ്രഞ്ച് ലീഗിൽ പി എസ് ജി ജയം തുടരുന്നു. തുടർച്ചയായ പതിമൂന്നാം മത്സരത്തിലും പി എസ് ജി വിജയിച്ചു. ഇന്ന് സൂപ്പർ ടീമുകളുടെ പോരാട്ടത്തിൽ മൊണാകോയെ ആണ് ഒഇ എസ് ജി തകർത്തത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു വിജയം. ഉറുഗ്വേ സ്ട്രൈക്കർ കവാനി ഇന്ന് ഹാട്രിക്ക് നേടി. 4, 11, 53 മിനുട്ടുകളിൽ ആയിരുന്നു കവാനിയുടെ ഗോളുകൾ വീണത്.

ഒരു ഗോൾ നെയ്മറും നേടി. നെയ്മറിന്റെ സീസണിലെ പത്താമത്തെ ലീഗ് ഗോളായിരുന്നു ഇത്. ഇന്നത്തെ ജയം പി എസ് ജിക്ക് 13ൽ 13 ജയം എന്ന അപൂർവ്വ റെക്കോർഡ് നൽകി‌. പി എസ് ജിയുടെ ജയത്തോടൊപ്പം മൊണാക്കോയുടെ തോൽവിയും ഇത്തവണ ചർച്ചയാകും. ഹെൻറിക്ക് ഇനിയും അവസരം കൊടുക്കാൻ മൊണാക്കോയ്ക്ക് ക്ഷമ ഉണ്ടാകുമോ എന്നാണ് ഫുട്ബോൾ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മൊണാക്കോയുടെ പരിശീലകനായ ശേഷം ലീഗിൽ ഒരു മത്സരം ജയിക്കാൻ പോലും ഹെൻറി ആയിട്ടല്ല.

Advertisement