100 പോയിന്റുമായി സീസണവസാനിപ്പിക്കാനുള്ള അവസരം നഷ്ടമാക്കി പിഎസ്ജി

നൂറു പോയിന്റുമായി സീസണവസാനിപ്പിക്കാനുള്ള അവസരം പിഎസ്ജിക്ക് നഷ്ടമാക്കി. അമീൻസ്-പിഎസ്ജി മത്സരം സമനിലയിൽ പിരിഞ്ഞപ്പോളാണ് പിഎസ്ജിക്ക് അവസരം നഷ്ടമായത്. 92 പോയിന്റ്‌സാണ് 36 മത്സരങ്ങളിൽ നിന്നും പിഎസ്ജിക്കുള്ളത്.

രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ ഒരു സുവർണാവസരമാണ് ഫ്രഞ്ച് ചാമ്പ്യന്മാർ നഷ്ടമാക്കിയത്. അതെ സമയം രണ്ടു വർഷം മുൻപുള്ള പിഎസ്ജിയുടെ 96 പോയിന്റിന്റെ സ്വന്തം ലീഗ് റെക്കോർഡ് തിരുത്താനുള്ള അവസരം ഇപ്പോളുമുണ്ട്.

28 മത്തെ ഗോളുമായി കവാനി അമീൻസിനെതിരെ പിഎസ്ജിക്ക് ലീഡ് നൽകിയിരുന്നു. നിലവിലെ ഫ്രഞ്ച് ലീഗ് ടോപ്പ് സ്കോററാണ് കവാനി. രണ്ടു തവണ പിന്നിട്ട് നിന്നിട്ടും അമീൻസിനു ഫ്രഞ്ച് ചാമ്പ്യന്മാരെ സമനിലയിൽ തളയ്ക്കാനായി. അമീൻസിന്റെ രക്ഷയ്ക്കെത്തിയത് മൂസാ കൊനാറ്റെയുടെ ഇരട്ട ഗോളുകളാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial